ദോഹ: തിരക്കേറിയ നഗരജീവിതത്തിനിടയിൽ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ശാന്തിയും കുളിർമയും ഏകുകയാണ് അൽ ഹിലാലിലെ ലീനിയർ പാർക്ക്. 75,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പാർക്ക്, ദോഹയിലെ ശൈത്യകാലം ആസ്വദിക്കാൻ എത്തുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറിയിരിക്കുകയാണ്.
2019 ഫെബ്രുവരിയിൽ തുറന്ന ഈ പാർക്കിന് 1.5 കിലോമീറ്റർ നീളവും 50 മീറ്റർ വീതിയുമുണ്ട്. ......

പെരുമ്പാവൂർ : പുതുതലമുറ വിദ്യാഭ്യാസ കായിക മേഖലകളിൽ ഉന്നത ശ്രേണിയിലേക്ക് കുതിക്കുന്നത് മാതൃകാപരവും വർത്തമാന ഇന്ത്യയ്ക്ക് പ്രതീക്ഷയും ആണെന്ന് സിനി ആർട്ടിസ്റ്റ് തണൽ പരിവാർ രക്ഷാധികാരി ടി സി റഫീഖ് ചൊക്ലി അഭിപ്രായപ്പെട്ടു.
പെരുമ്പാവൂരിൽ തണൽപരിവാർ സംസ്ഥാന കാര്യാലയ ഓഡിറ്റോറിയത്തിൽ രാജ്യാന്തരതലത്തിൽ യോഗ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന തണൽ പരിവാർ ട്രഷറർ രജനി രാജേഷിന്റെ മകൾ വൈഗ രാജേഷിന് തണൽ പരിവാർ സംസ്ഥാന കമ്മിറ്റിയും തണൽപരിവാർ ഇൻക്ലൂസീവ് ട്രെയിനിങ് സ്കൂൾ രക്ഷിതാക്കളും കുട്ടികളും നൽകിയ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുൻകാലങ്ങളിൽ താലൂക്ക് തലങ്ങളിലും ജില്ലാതലങ്ങളിലും അംഗീകാരം ലഭിച്ചാൽ വൻ സ്വീകരണം ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ അന്താരാഷ്ട്ര തലത്തിലേക്ക് എറണാകുളം ജില്ലയിൽനിന്ന് പരിമിതമായ കുടുംബ പശ്ചാത്തലത്തിൽ നിന്ന് രാജ്യത്തിനുവേണ്ടി അന്താരാഷ്ട്രതലത്തിൽ യോഗ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച വൈഗ രാജേഷിന് കൂടുതൽ പിന്തുണ സമൂഹത്തിൻറെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ കലാകായിക മേഖലയിൽ മുന്നേറുന്നതിന് ആവശ്യമായ പിന്തുണ വൈഗ രാജേഷിന് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ......
ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ ചാവേർ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തി ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). രണ്ട് വനിതാ ചാവേറുകളാണ് ആക്രമണം നടത്തിയതെന്നും സംഘടന വ്യക്തമാക്കി. ......
' പരാശക്തി' എന്ന സിനിമയെ തുടർന്ന് ശിവകാർത്തികേയൻ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കും എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരുന്നത്. എന്നാൽ ഈ ചിത്രത്തിന് വലിയ ഒരു ബഡ്ജറ്റ് ആവശ്യമുള്ളതിനാൽ ഇതുവരെ ഒരു നിർമ്മാതാവും ഈ ചിത്രം നിർമ്മിക്കാൻ മുന്നോട്ട് വന്നിട്ടില്ല. അതിനാൽ ഈ പ്രോജക്ട് വൈകും എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. അതിനാൽ ശിവകാർത്തികേയൻ മറ്റൊരു ചിത്രത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ...
ശിവകാർത്തികേയൻ നിർമ്മിച്ച 'തായ് കിഴവി' എന്ന ചിത്രത്തിന്റെ സംവിധായകൻ ശിവകുമാർ മുരുകേശൻ പറഞ്ഞ ഒരു കഥ കേട്ടതിനുശേഷം ശിവകാർത്തികേയൻ അതിൽ അഭിനയിക്കാൻ സമ്മതിച്ചു എന്നാണ് ഇപ്പോഴത്തെ വാർത്ത. ......
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജിലെ സെല്ലിലാണ് അഡ്മിറ്റ് ചെയ്തത്.
നാളെ ആന്‍ജിയോഗ്രാം ചെയ്യും. ......
മലപ്പുറം: ജുമുഅയുടെ നേരത്ത് യോഗം ചേരാത്ത, ജമാഅത്ത് നടക്കുമ്പോൾ യോഗം ചേരാത്ത പാർട്ടിയിൽ ചേരാൻ യുവാക്കൾ കാത്തിരിക്കുകയാണെന്ന് മുസ്ലീം ലീഗ് നേതാവ്. മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഉസ്മാൻറെ പ്രസംഗമാണ് വിവാദമാകുന്നത്. മലപ്പുറം താനാളൂർ ഓക്കേപാറയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഉസ്മാന്റെ വിവാദ പ്രസംഗം.
'നല്ലൊരു വിഭാഗം ചെറുപ്പക്കാർ എന്തിന്റെ ഒക്കെയോ പേരിൽ ഒരു വിഭാഗത്തിന്റെ കൂടെ നടന്നു മാത്രമായിരുന്നു ശീലം. ജുമുഅയുടെ നേരത്ത് യോഗം ചേരാത്ത, ജമാഅത്ത് നടക്കുമ്പോൾ യോഗം ചേരാത്ത പാർട്ടിയിൽ ചേരാൻ യുവാക്കൾ താൽപ്പര്യപൂർവം കാത്തിരിക്കുകയാണ്. ......
സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഇന്ന് പവന് വില 6640 രൂപ കുറഞ്ഞ് 1,11,120 രൂപയായി. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയായി.......
ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥ എന്ന പദവിയിലേക്ക് ഇന്ത്യ കുതിക്കുന്ന പശ്ചാത്തലത്തിലാണ് 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. "ഗോൾഡിലോക്സ്" (Goldilocks) കാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന—അതായത് ഉയർന്ന വളർച്ചാ നിരക്കും നിയന്ത്രിത പണപ്പെരുപ്പവും ഒത്തുചേരുന്ന ഒരവസ്ഥയിലാണ് രാജ്യം ഇപ്പോൾ. ......
കൊച്ചി : മലയാളഭാഷയെ ഉദ്ധരിക്കുന്നതിനും, ഭാഷ സ്നേഹികളെ ആദരിക്കുന്നതിനും ആയി രൂപംകൊണ്ട മലയാള പുരസ്കാര സമിതിയുടെ മലയാള പുരസ്കാരം 1201 ന്റെ ആദ്യഘട്ടം കൊച്ചിയിലെ എം കെ സാനു മാസ്റ്റർ നഗറിൽ വെച്ച് നടന്നു.
മുൻ എം പി യും, എം എൽ എയും, ഗ്രന്ഥകാരനും, ലീഡിങ് അഡ്വക്കേറ്റുമായ ശ്രീ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സമിതിയുടെ അധ്യക്ഷനായ ശ്രീ. ......